2017 ഏപ്രിൽ 8, ശനിയാഴ്‌ച

ഒരു ന്യൂജൻ കുഞ്ഞിന്റെ വിലാപം.

മമ്മി...... do you remember me?!
എന്നെ avoid ചെയ്തത് ഓർക്കുന്നുവോ മമ്മി.....

ആദ്യമായി ഞാൻ മമ്മിയുടെ യൂട്രസിൽ പിച്ച വെച്ച നാൾ
മമ്മിയെന്തു ഹാപ്പിയായിരുന്നു.

ആൽക്കഹോളും സോഫ്റ്ഡ്രിങ്ക്‌സും ഒഴിവാക്കാനും
ഡ്രൈവിംഗ് കുറക്കാനുമൊക്കെ പപ്പാ പറഞ്ഞത് എത്ര സിൻസിയർ ആയിട്ടാണ്.

അമ്മയുടെ നേവലിൽ തല ചേർത്തു പപ്പാ തരുന്ന kiss
ഞാനെത്ര സന്തോഷത്തോടെയാ ഏറ്റുവാങ്ങിയെ.......

At last,ഞാനൊരു girl ആണെന്നറിഞ്ഞപ്പോൾ ഗ്രാൻഡ്‌ മാക്കുപോലും എന്നെ വേണ്ടാതായി.

എന്നെ avoid ചെയ്യാൻ മമ്മി കഷ്ടപെടുന്നത് അറിയുമ്പോൾ വേണ്ടായിരുന്നു എന്നെനിക്കു തോന്നി.

അന്ന് ആ ഹോസ്പിറ്റലിൽ വെച്ചു എന്നെ kill ചെയ്യാനായി മമ്മിയെ ഇൻജക്ഷന് ചെയ്തപ്പോൾ എനിക്കാ മമ്മി... Vedanichath.

എന്റെ കുഞ്ഞു കാലും കയ്യുമൊക്കെ cut ചെയ്തു ഒഴിവാകുമ്പോൾ ഞാൻ cry ചെയ്തു മമ്മി...........

Pain ഉണ്ടായിട്ടല്ല മമ്മിക്കെന്നെ ആവശ്യമില്ലല്ലോ.
ഓർക്കുന്നുണ്ടോ മമ്മി........

ഇനി മമ്മിക്കൊരു baby ഉണ്ടാവില്ലെന്നറിഞ്ഞിട്ടപ്പോൾ എങ്കിലും ഓർക്കുന്നുണ്ടോ മമ്മി....

എന്തിനാ എന്നെ kill ചെയ്തേ......

2017 മാർച്ച് 31, വെള്ളിയാഴ്‌ച

എനിക്ക് നിന്നോട് പ്രണയമായിരുന്നു.

എനിക്ക് നിന്നോട് പ്രണയമായിരുന്നു.
പുഴ ആ മണൽ തരിയോട് പറഞ്ഞു.
                       അതുകൊണ്ടായിരുന്നു നിന്നെ ഞാൻ എന്റെ ഉള്ളിലൊളിപ്പിച്ചത്.

പ്രിയേ...... നീ ഓർക്കുന്നുണ്ടോ 

അതുകണ്ട് പരൽ മീൻ കുഞ്ഞുങ്ങൾ നമ്മെ കളിയാക്കി ചിരിച്ചിരുന്നു.

എത്രയോ വെള്ളാരം കല്ലുകൾ ഞാൻ നിനക്കായ് സമ്മാനിച്ചു.

കടുത്ത വേനലിലും കനത്ത മഴയിലും ഞാൻ നിനക്ക് തുണയായി.

പക്ഷെ..... അന്ന് ആ കാപാലികർ
എന്റെ മാറിൽ നിന്നും നിന്നെ അടർത്തി എടുത്തപ്പോൾ......

ഞാൻ നിസ്സഹായനായിരുന്നു.

ഇന്ന് ഏതോ കോൺഗ്രീറ്റ് കെട്ടിടത്തിനുള്ളിൽ സിമെന്റിനാല് ബലാൽക്കാരം ചെയ്യപ്പെട്ട് നീ........

ഇന്നെന്നിൽ ബാക്കിയുള്ളത് കറുത്ത ജലവും മരണച്ചുഴികളും മാത്രം.

പ്രിയേ നീ കേൾക്കില്ലെന്നറിയാം എങ്കിലും എന്നാലും ഞാൻ ചൊല്ലട്ടെ           എന്റെ യാത്രാ മൊഴി.

എന്നിട്ടും ഞാൻ പറയുന്നു....
എനിക്ക് നിന്നോട് പ്രണയമായിരുന്നു.